12:26pm 12 November 2026
NEWS
ഗ്ലോബൽ എം ഐ സി ഇ കോൺഗ്രസ് സമാപിച്ചു.
26/12/2025  12:34 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഗ്ലോബൽ എം ഐ സി ഇ കോൺഗ്രസ് സമാപിച്ചു

 

 കൊച്ചി: ഈ മാസം 17 മുതൽ മോസ്കോയിൽ നടന്ന മൂന്നാമത് മീറ്റ് ഗ്ലോബൽ എം  ഐ സി ഇ കോൺഗ്രസ്
 സമാപിച്ചു.

 ബ്രിക്സ് രാജ്യങ്ങളേയും ഗ്ലോബൽ സൗത്ത് രാജംങ്ങളേയും ഉൾപ്പെടുത്തി 37 രാജ്യങ്ങളിൽ നിന്നുള്ള 2500 ലധികം പ്രതിനിധികൾ പങ്കെടുത്ത പരിപാടി അന്താരാഷ്ട്ര ബിസിനസ് ടൂറിസം രംഗത്തെ ഒരു പ്രധാന വേദിയായി മാറി. മീറ്റിംഗുകൾ, ഇൻസെന്റീവുകൾ, കോൺഫ്രൻസുകൾ, എക്സിബിഷനുകൾ (എം ഐ സി ഇ) എന്നീ മേഖലകളിലെ ആഗോള പ്രവണതകൾ, ബിസിനസ് ഇവന്റുകളുടെ ഫലപ്രാപ്തി, ടെക്നോളജി, അനുഭവ സമ്പദ് വ്യവസ്ഥ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ അഴത്തിൽ ചർച്ച ചെയ്തു. ഏറ്റവും വേഗത്തിൽ വളരുന്ന ബിസിനസ് ടൂറിസം വിപണികളിലൊന്നായ ഇന്ത്യയിൽ നിന്നും ഗ്ലോബൽ കോൺഗ്രസിൽ പ്രതിനിധികളായി എത്തിയ 53 ഫോസ്റ്റഡ് ബയേഴ്സിന്റെ  സാന്നിധ്യവും അവർ നിരവധി പങ്കാളിത്ത കരാറുകൾ രൂപപ്പെടുത്തിയതും ശ്രദ്ധേയമായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img